Latest Updates

  വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയ്ക്കു  വകുപ്പ് കാരണമാണെന്നു ട്രംപ് ആരോപിച്ചു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. വിഷയത്തെ കുറിച്ച് ബിൽ ഉടൻ അവതരിപ്പിക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ ബാധിക്കുന്ന ഈ നീക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് വിമർശനം. മാർച്ച് 21 അമേരിക്കയിലെ വിദ്യാർഥികളെ സംബന്ധിച്ചു കരിദിനമാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ട്രംപ് വിദ്യാഭ്യാസ വകുപ്പിനു താഴെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. 1979ൽ നിലവിൽ വന്ന ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് കോളജ്, സർവകലാശാല വിദ്യാർത്ഥികൾക്കുള്ള ഫെഡറൽ വായ്പകളും ഗ്രാന്റുകളും, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായധനവും ഉൾപ്പെടെ നിയന്ത്രിക്കുന്നു. ഫെഡറൽ വിദ്യാഭ്യാസ വകുപ്പിന്റെ അടച്ചുപൂട്ടൽ അമേരിക്കൻ വിദ്യാഭ്യാസ മേഖലയെ വൻ പ്രതിസന്ധിയിലാക്കുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice